വചനഭിഷേക ധ്യാനം 2025 ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 2 വരെ നടത്തപ്പെടുന്നതാണ്. ധ്യാനകേന്ദ്രത്തിലെ ധ്യാന ശുശ്രുഷകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമലഗിരി ധ്യാനകേന്ദ്രം

പുണ്യ സ്മരണാർഹനായ ബഹുമാനപ്പെട്ട ആർമൺ അച്ഛന് ലഭിച്ച ഒരു പ്രത്യേക ദൈവിക വെളിപാടിന്റെ ഫലമായി 1998 - ൽ സ്ഥാപിതമായതാണ് വിമലഗിരി ധ്യാനകേന്ദ്രം. കപ്പൂച്ചിൻ സന്യാസിമാരുടെ നേതൃത്വത്തിൽ 2 പതിറ്റാണ്ടിൽ അധികമായി അനേകം വിശ്വാസികൾക്ക് താങ്ങായി, തണലായി, നന്മയിലും വിശുദ്ധിയിലും വളരാൻ പ്രചോദനമായി ഈ ധ്യാനകേന്ദ്രം നിലകൊള്ളുന്നു.

ധ്യാനകേന്ദ്രത്തിലെ വിവിധ ശുശ്രൂഷകൾ

താമസിച്ചുള്ള ധ്യാനങ്ങൾ

ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിച്ച ചൊവ്വാഴ്ച രാത്രി 9 മണിക്ക് അവസാനിക്കുന്നു.

ശുശ്രൂഷകൾ :

കുമ്പസാരം, വചനപ്രഘോഷണം, കൗൺസിലിംഗ്, നിത്യസഹായം മാതാവിനോടുള്ള നൊവേന, ആരാധന, രോഗശാന്തി ശുശ്രൂഷ, ആത്മാഭിഷേക പ്രാർത്ഥന, വിശുദ്ധ കുർബാന.

ഏകദിന ധ്യാനം

എല്ലാമാസവും വെള്ളിയാഴ്ചകളിൽ: രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1.30 മണി വരെ.

ശുശ്രൂഷകൾ:

 കുമ്പസാരം, കൗൺസിലിംഗ്, വചനപ്രഘോഷണം, ആരാധന, രോഗശാന്തി ശുശ്രൂഷ,ദിവ്യകാരുണ്യ പ്രദിക്ഷണം, വിശുദ്ധ കുർബാന. 

ധ്യാനത്തിന് വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. എല്ലാ ധ്യാനങ്ങളും നിശ്ചയിച്ചിരിക്കുന്ന തീയതികളിൽ വൈകുന്നേരം 4:00 മണിക്ക് ആരംഭിക്കും. ഉച്ചയ്ക്ക്  2 മണിമുതൽ രജിസ്ട്രേഷൻ സൗകര്യമുണ്ട്.

2 .ധ്യാനത്തിൽ സംബന്ധിക്കുവാൻ താല്പര്യമുള്ളവർക്ക് നേരിട്ടും ഫോണിലൂടെയും രജിസ്റ്റർ ചെയ്യാം.

3. ധ്യാനത്തിന്റെ ഫീസ് 900 രൂപയാണ്.

4. ധ്യാന ശുശ്രൂഷകളിൽ ആദ്യാവസാനം വരെ പങ്കെടുക്കേണ്ടതാണ്.

5. ധ്യാനത്തിന് വരുമ്പോൾ സമ്പൂർണ്ണ ബൈബിൾ നോട്ട്ബുക്ക് പേന ബെഡ്ഷീറ്റ് എന്നിവ കൊണ്ടുവരേണ്ടതാണ്.
(ബൈബിൾ നോട്ട്ബുക്ക് പേന എന്നിവ ധ്യാനകേന്ദ്രം ബുക്ക് സ്റ്റാളിൽ ലഭ്യമാണ്)

6. ധ്യാന ദിവസങ്ങളിൽ മൊബൈൽ ഫോണിന്റെ ഉപയോഗം അനുവദിക്കുന്നതല്ല.

7. മദ്യപിച്ച് വരുന്നവരെ മാനസിക രോഗികളെയും ധ്യാനത്തിൽ പങ്കെടുക്കാൻ അനുവദിക്കുന്നതല്ല.

ധ്യാനകേന്ദ്രത്തിലേക്കുള്ള വഴി.

ഇരട്ടിയിൽ നിന്നും എടൂർ ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറി പട്ടാരം ബസ്റ്റോപ്പിൽ ഇറങ്ങുക.

അന്വേഷണങ്ങൾക്കും രജിസ്ട്രേഷനും

അന്വേഷണങ്ങൾക്കും രജിസ്ട്രേഷനും താഴെപ്പറയുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടുക.
ഫോൺ: 6282732852(Whatsapp), 6282491721, 9745017131